നാഗ്പുര്‍: മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആഭ്യന്തരവകുപ്പ് നിലനിര്‍ത്തി. ഊര്‍ജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പുകള്‍ ഫഡ്‌നവിസ് കൈകാര്യം ചെയ്യുമെന്ന് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക് നഗരവികസനം, ഭവനനിര്‍മാണം, പൊതുമരാമത്ത് വകുപ്പുകളാണ് നല്‍കിയത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എക്സൈസ്, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളും ലഭിച്ചു. നിയമസഭയുടെ ഒരാഴ്ച നീണ്ടുനിന്ന ശീതകാലസമ്മേളനം അവസാനിച്ചതിനുശേഷമാണ് വകുപ്പുകള്‍ അനുവദിച്ചത്.