കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം. ഡോക്ടര്‍ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് ജാമ്യം നല്‍കിയത്. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ണമായിരുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഒന്നാം പ്രതി അജ്മലിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.