കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മനപ്പൂര്‍വമായ നരഹത്യയടക്കമുള്ള വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ മനപ്പൂര്‍വ്വമല്ല അബന്ധത്തിലാണ് അപകടം സംഭവിച്ചതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അപകടസമയത്ത് ആളുകളെ പ്രതികരണം ഭയന്നാണ് പെട്ടെന്ന് വാഹനമെടുത്തത് എന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്.
രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.പ്രേരണക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയത്.
സെപ്റ്റംബര്‍ 15-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.