തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ നയ രൂപീകരണത്തിന് കണ്‍സല്‍ട്ടന്‍സി വരുന്നു. സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം ഉള്‍പ്പെടെ സമസ്ത മേഖലകളിലെയും പ്രശ്‌നങ്ങള്‍ പഠിക്കാനായാണ് കണ്‍സല്‍ട്ടന്‍സി രൂപവത്കരിക്കുന്നത്. സര്‍ക്കാര്‍ ഇതിനായി ഒരു കോടി രൂപ അനുവദിച്ചു.
ആഗസ്റ്റ് അഞ്ചിന് ചലച്ചിത്ര വികസന വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു. നയരൂപീകരണത്തിനുള്ള റിപ്പോര്‍ട്ട് കണ്‍സല്‍ട്ടന്‍സി സമര്‍പ്പിക്കും. ഇതിന്റെ ചെലവിലേക്കാണ് ഒരു കോടി രൂപ അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലക്കായി സര്‍ക്കാര്‍ നയം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാണ്.
സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളും അക്രമവും തുറന്നുകാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.