കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. അത് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ നവാസിന് കുത്തേറ്റത്.
രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ ആക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയില്‍ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴുത്തിനു പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.