എലിയെ കൊല്ലാന്‍ വിഷം ചേര്‍ത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തില്‍ കഴിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ വിഷം ചേര്‍ത്ത് വച്ച തേങ്ങകഷ്ണം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.

വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി അതറിയാതെ ആ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *