ജിരിബാം: മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോള്‍ ബിജെപിയില്‍ കൂട്ടരാജി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി. കൂട്ട രാജിയില്‍ ബിജെപി ജിരിബാം മണ്ഡലിന്റെ പ്രമുഖ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടുന്നു.
കാര്യക്ഷമമായ ഭരണത്തിന്റെ അഭാവവും, നിലവിലുള്ള വംശീയ, ക്രമസമാധാന പ്രതിസന്ധി പരിഹരിക്കാത്തതുമാണ് സ്ഥാനമൊഴിയാനുള്ള തങ്ങളുടെ കൂട്ടായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് രാജിക്കത്തില്‍ പറയുന്നു.