ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മോസ്റ്റ് വയലന്റ് ഫിലിം മാര്‍ക്കോ പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ തുടക്കം മുതല്‍ തന്നെ കൊണ്ടുപോകുന്നത്.
ഒരു മലയാളം എ-റേറ്റഡ് ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് മാര്‍ക്കോ. രവി ബസ്രൂരിന്റെ മികച്ച പശ്ചാത്തലസംഗീതവും കൂടിച്ചേരുമ്പോള്‍ മലയാളത്തില്‍ ഇന്ന് വരെ വന്നതില്‍ എണ്ണം പറഞ്ഞ ഒരു മാസ്സ് വയലന്റ് ആക്ഷന്‍ സിനിമകളിലൊന്നായി മാറാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
യുവതലമുറക്കാരില്‍ മികച്ചരീതിയില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്ന നടന്മാരിലൊരാളാണ് ഉണ്ണി മുകുന്ദന്‍. അതുപോലെ തന്നെ ആഡാറ് അഭിനയമാണ് മാര്‍ക്കോയില്‍ ഉണ്ണി കാഴ്ചവെച്ചിരിക്കുന്നത്.
വയലന്‍സ്,ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ ഏറ്റവും സമര്‍ത്ഥനായ ഹനീഫ് അദേനി ഒരുക്കിയ ഈ ചിത്രത്തില്‍ എട്ട് ആക്ഷനുകളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആണ് ഇതിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. കലൈ കിംഗ്‌സണ്‍, സ്റ്റണ്ട് സില്‍വ എന്നിവരാണ് ഇവരിലെ പ്രമുഖര്‍.
ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനം കൂടാതെ ജഗദീഷ്, സിദ്ദീഖ് എന്നിവരുടെ പ്രകടനെ എടുത്തുപറയേണ്ടതാണ്. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ റോള്‍ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്നുള്ളത് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു.