തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒക്ക് ഇന്ന് കത്ത് നല്‍കും. രണ്ടരവയസുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തിന്റെയും കൂടുതല്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന മുന്‍ ആയയുടെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞുങ്ങളെ കൗണ്‍സിലിംഗിനും വിധേയരാക്കും.
ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ പറഞ്ഞു.പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു.
ഇതോടെയാണ് സംസ്ഥാന ശിശുക്ഷേ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും അടിയന്തര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.