സംവിധായകന് രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് യുവാവ്. 2012-ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് പറഞ്ഞത്. അതിന് ശേഷം രഞ്ജിത് തന്നെ വിവസ്ത്രനാക്കിക്കൊണ്ട് ഫോട്ടോ എടുക്കുകയും അത് മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് അയച്ചെന്നും യുവാവ് വെളിപ്പെടുത്തി. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞുകൊണ്ട് അവര്‍ക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത് പറഞ്ഞതായി യുവാവ് പറയുന്നു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലോക്കേഷന്‍ പാക്കപ്പ് നടക്കുന്ന സമയമാണ് സംഭം നടന്നതെന്ന് യുവാവ് പറഞ്ഞു.
രഞ്ജിത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.