അമ്മ അച്ഛന്റെ തലയ്ക്കടിച്ചു’; ഭാര്യവീട്ടില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകഴളുടെ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. മകളുടെ കണ്മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

കായംകുളം പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോെടെയാണ് ഭാര്യ ആതിരയെ പൊലീസ് ഒന്നാം പ്രതിയാക്കിയത്. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (50) എന്നിവരും പ്രതിപട്ടികയിലുണ്ട്. തൃക്കുന്നപ്പുഴ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

ഒന്നര വര്‍ഷക്കാലമായി പിണങ്ങി താമസിക്കുകയായിരുന്നു വിഷ്ണുവും ഭാര്യ ആതിരയും. കുട്ടിയെ ധാരണപ്രകാരം പരസ്പരം മാറിമാറിയാണ് നോക്കിയിരുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പ്പിക്കാന്‍ ഭാര്യവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *