തിരുവനന്തപുരം: അനധികൃതമായി പെന്‍ഷന്‍ വാങ്ങിയ വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അനധികൃതമായി പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകള്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനം എടുക്കുമെന്നും അനര്‍ഹരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ ഇന്ന് ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.