ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്‌സിലൂടെയാണ് മോദി ട്രംപിനെ അഭിനന്ദിച്ചത്.
‘ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ സുഹൃത്തേ’, യു.എസ് മുന്‍ സന്ദര്‍ശനത്തില്‍ ട്രംപുമെത്തുള്ള ചിത്രങ്ങളും മോദി പങ്കുവെച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.
‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.’ മോദി എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.