കൊച്ചി: ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. മോണ്‍സന്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്‌സോ കേസിലും വെറുതെ വിട്ടിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്.