മലപ്പുറം: മഞ്ചേരിയില്‍ യുവാവിന് സ്ഥിരീകരിച്ചത് എം പോക്‌സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണ് യുവാവിന് സ്ഥിരീകരിച്ചത്.
ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചിട്ടുള്ള ഒരു വകഭേദമാണിത്.
യുഎഇയില്‍ നിന്ന് വന്ന 38 വയസുകാരനാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.എടവണ്ണ സ്വദേശിയായ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.