തൃശൂര്‍: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അതീവ രഹസ്യമായാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വിവരം പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.