തിരുവനന്തപുരം:ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചേലക്കരയിലേത് ഉജ്വലവിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരത്തെടുപ്പ് വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് 5000 വോട്ട് കുറഞ്ഞു. അതേസമയം ചേലക്കരയില്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയത്. ചേലക്കരയുടെ മനസ് 28 വര്‍ഷമായി മാറിയിട്ടില്ലെന്നും അദ്ദേഹം പരഞ്ഞു.
യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് കുറേക്കാലമായി സി.പി.എം. മൂന്നാം സ്ഥാനത്താണ്. ഇക്കുറി ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി, എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും മൂന്നാംസ്ഥാനത്തുമൊക്കെ നില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് എന്ന് എല്ലാവര്‍ക്കും പറയേണ്ടിവന്ന ഒരു രാഷ്ട്രീയസമരംതന്നെ പാലക്കാട്ട് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.