തൃശ്ശൂര്‍: പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍്. കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി
ദിവ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം നേതാക്കള്‍ അവിടെ പോയിരുന്നല്ലോ എന്ന ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു. നേതാക്കള്‍ ഇനിയും ഒപ്പം പോകുമെന്നും ജയിലില്‍ നിന്ന് വന്നാലും പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എന്നു പറയുന്നത് ശത്രുവാണോ? പാര്‍ട്ടി കേഡര്‍ ആയിരുന്നല്ലോ, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരില്‍ കൊല്ലാന്‍ ആകില്ലല്ലോ. എം വി ഗോവിന്ദന്‍ പറഞ്ഞു.