കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗൂഢാലോചനയ്ക്ക് പിന്നിലെ സംവിധായകന്‍ ഷാഫിയാണെന്നും റെയ്ഡ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്റെ ശുക്രദശ മാറി. റെയ്ഡിന് ശേഷം എല്‍ഡിഎഫിനാണ് ശുക്രദശ. കുഴല്‍പ്പണത്തില്‍ കേസെടുക്കണമെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും ആരോപിച്ചിരുന്നു.