തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിലായിരുന്നു അപകടം. എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് എം.വി ഗോവിന്ദന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.കാറിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു എം.വി ഗോവിന്ദന്.