കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാര്‍ഢ്യവും പാര്‍ട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ടെന്നും അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ടെന്നും എം.വി ജയരാജന്‍ പാര്‍ട്ടി പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു.
ദിവ്യക്കെതിരെ സ്വീകരിച്ചത് പാര്‍ട്ടി നടപടി മാത്രമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇത്.
ഇതിന്റെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.