കൊല്ലം: മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയ കാറിന് അപകട ദിവസം ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കി.
ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ളതാണ് കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുപ്പതിന് അവസാനിച്ചതായിരുന്നു ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഞായര്‍ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓണ്‍ലൈന്‍ വഴി് കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നു.
അജ്മലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടര്‍ വാഹന വകുപ്പും തുടങ്ങി.