കണ്ണൂര്‍: പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.ദിവ്യക്ക് നവീന്‍ ബാബുവിനോട് വ്യക്തിവൈരാഗ്യമെന്നും മരണത്തിന് ശേഷവും നവീനെ താറടിക്കാന്‍ ശ്രമിക്കുന്നു എന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കില്‍ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. പ്രശാന്തന്‍ ദിവ്യ കൂട്ടുക്കെട്ട് അന്വേഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബത്തിന്റെ വാദം.
ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോള്‍ എഡിഎമ്മിന്റെ മുഖം മാറിയിരുന്നു. ആസൂത്രിതമായി നടപ്പാക്കിയ അപമാനിക്കലായിരുന്നു ചടങ്ങില്‍ നടന്നതെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.