പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വിധിയില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായാണ് മഞ്ജുഷ പ്രതികരിക്കുന്നത്. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരാമവധി ശിക്ഷ കിട്ടണമെന്നും ഉടനെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എത്തിയതും ആരോപണം ഉന്നയിച്ചതും വീഡിയോ റെക്കോര്‍ഡ് ചെയ്യിപ്പിച്ചതും കളക്ടര്‍ തടയണമായിരുന്നെന്നും അവര്‍ പറഞ്ഞു.നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കിയതില്‍ വീഴ്ചയുണ്ടോ എന്നതില്‍ അന്വേഷണം വേണമെന്നും മഞ്ജുഷ പറഞ്ഞു.