ചെന്നൈ: നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള പോര് കോടതിയിലേക്ക്. നയന്‍താരയുടെ ജീവിതം പറയുന്ന ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് ധനുഷ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കി. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ധനുഷിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ധനുഷിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചു. നയന്‍താര, വിഗ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
പകര്‍പ്പവകാശം ലംഘിച്ച് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേശ് ശിവന്‍, അവരുടെ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയന്‍താര രംഗത്തെത്തിയതോടെയാണ് കോളിവുഡില്‍ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ നയന്‍ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.