ചെന്നൈ: ധനുഷിന്റെ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. പകര്‍പ്പവകാശം ലംഘിച്ചെന്ന ധനുഷിന്റെ ഹര്‍ജിയിലാണ് നയന്‍താര, ഭര്‍ത്താവ് വിഗ്നേഷ് ശിവന്, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്ലിക്സ് എന്നിവരില്‍ നിന്ന് കോടതി മറുപടി ആവശ്യപ്പെട്ടത്.
നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയന്‍താരയ്ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.