കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍. പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേര്‍ ചികിത്സയിലുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു.
മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. നേരത്തെ കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്.