ഡല്‍ഹി: ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു.വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ടാറ്റ ബ്രാന്‍ഡിന് കീഴില്‍ വരുന്ന വിവിധ ഉല്‍പന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്.കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ അന്തരിച്ചതോടെയാണ് ടാറ്റ ട്രസ്റ്റ് പിന്‍ഗാമിയെ തേടിയത്.
നവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തില്‍ നിന്ന് ജനിച്ച നോയല്‍ ടാറ്റ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്. സര്‍ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തന്‍ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവില്‍ നോയല്‍ ടാറ്റ. ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും.
നോയല്‍ ടാറ്റ തലപ്പത്ത് എത്തിയത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്ന് ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ‘വളരെ നല്ലവനും വിവേകിയുമായ മനുഷ്യന്‍’ എന്നാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.