തിരുവനന്തപുരം: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്കെഎസ്‌യു . കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി.
അമ്മുവിന്റെ മരണത്തില്‍ ദൂരൂഹതയുണ്ട്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്യു ആരോപിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം.
അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് സഹപാഠികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.