ഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്.
2023-24-ല്‍ മാത്രം ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.
റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.