ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. മാധ്യമപ്രസ്താവനയിലൂടെയാണ് കേന്ദസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.നിര്‍ണായകമായ രണ്ട് ബില്ലുകളാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത് – ഭരണഘടന (129-ാം ഭേദഗതി) ബില്‍ 2024, കേന്ദ്രഭരണപ്രദേശ നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് ലോക്സഭയിലെത്തുക.. ബില്ലുകളിലെ വോട്ടെടുപ്പ് സംബന്ധിച്ച് ലോക്സഭ എം.പിമാര്‍ക്ക് ത്രീ ലൈന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.
ജനാധിപത്യവിരുദ്ധവും ഏകാധിപത്യസ്വാഭാവവുമുള്ളതാണ് എന്നാരോപിച്ച് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.