ഡല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഭരണ പ്രതിപക്ഷ എംപിമാര്‍ ഏറ്റു മുട്ടി. അംബേദ്കറെ അവവേളിച്ച അമിത് ഷാ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്‍ഡിഎ- ഇന്ത്യ സഖ്യ എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് സ്ഥിതിയെത്തി.നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പ്രതിഷേധം.
ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറെന്നും പ്രതിപക്ഷം ആരോപിച്ചു.
പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.