പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍.
പത്രിക നല്‍കരുതെന്ന് സരിന്‍ ഷാനിബിനോട് അഭ്യര്‍ത്ഥിച്ചു. ഷാനുബിന്റേത് ഒറ്റപ്പെട്ട ശബ്ദമാകരുത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ആരാണ് ശരിയെന്ന് വിളിച്ചുപറയാന്‍ കൂടെയുണ്ടാകണം. കഴിയുമെങ്കില്‍ നോമിനേഷന്‍ നല്‍കരുത്. നേരിട്ട് വന്ന് കാണാനും താല്‍പര്യമുണ്ട്. ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്’, പി സരിന്‍ പറഞ്ഞു.
അതേസമയം താന്‍ മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് എന്‍ കെ ഷാനിബും വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കി.