വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്: വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ഇരുവിഭാഗവും പ്രദേശത്ത് തന്നെ തുടരുന്നുമുണ്ട്. പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പോലീസ് പിന്തിരിപ്പിച്ചു.

എന്നാല്‍, ആരോപണം തള്ളി രാഹുല്‍ രംഗത്തെത്തി. പോളിങ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാര്‍ഥികള്‍ക്ക് പാസ് നല്‍കുന്നത്. ഇവിടെ യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വോട്ടര്‍മാര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയത്. ഞാന്‍ വരുന്നതിനു മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ഥി ഇവിടെയെത്തി. അപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമില്ല. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഒറ്റക്കാണ് ബൂത്തില്‍ കയറിയത്. ഞാന്‍ ചെന്നപ്പോള്‍ ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് ആദ്യം തര്‍ക്കം ഉന്നയിച്ചു. തൊട്ടുപിന്നാലെ സി.പി.എം ബൂത്ത് ഏജന്റും പ്രശ്നമുണ്ടാക്കി. ആദ്യം ബൂത്തില്‍ കയറരുത് എന്ന് പറഞ്ഞു. പിന്നെ ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോള്‍ അറിയമല്ലോ എന്നും രാഹുല്‍ പറഞ്ഞു.

‘വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതി. എന്നാല്‍, വോട്ടര്‍മാര്‍ പ്രബുദ്ധരായതുകൊണ്ട് അവര്‍ വോട്ടുചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ വലിയ ക്യൂ അനുവഭപ്പെട്ടിരുന്നു. അസ്വസ്ഥതയും പരാജയഭീതിയുമാണ് ഇവര്‍ക്ക്. രാവിലെ മുതല്‍ എല്ലാ സ്ഥാനാര്‍ഥികളും എല്ലാ ബൂത്തിലും കയറുന്നുണ്ട്’, രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *