പാലക്കാട് പോളിങ് തുടരുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിങ് ശതമാനം 20 കടന്നു. ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ നീണ്ടനിരയാണ്.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തിലെ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 184 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
നവംബര്‍ 23നാണ് വോട്ടെണ്ണല്‍.