പാലക്കാട് ഇന്ന് വിധിയെഴുത്ത് ; വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ തന്നെ സ്ഥാനാര്‍ഥികള്‍ പോളിങ് ബുത്തുകളില്‍ വോട്ടുചെയ്യാനായെത്തി . മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിവരുടെ നീണ്ട നിര ദൃശ്യമായി. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ 1,94,706 വോട്ടമാരാണുള്ളത്. നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *