പാലക്കാട് : നാളെ പാലക്കാട് ജനത വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിന് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.കണക്കുകൂട്ടുന്നു.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്.