പാലക്കാട്: വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം .പാലക്കാട് പോളിങ് ശതമാനം ഉയരുന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം വര്‍ധിച്ചത്. ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ പോളിങ് ഉയരുമ്പോള്‍ നഗരങ്ങളില്‍ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതല്‍ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്.