പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ന് നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുന്‍നിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും
കല്‍പാത്തി രഥോല്‍സവം നടക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
കേരളം, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്.