പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്. ലോക്സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളില്‍ വോട്ടുള്ള ആളുകള്‍ക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് ആരോപണം വന്നിരിക്കുന്നത്. പലരുടെയും പേരുകള്‍ മറ്റു പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയിലുമുണ്ട്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ പേരുകള്‍ പോലും പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ എത്തിയിട്ടുള്ളതായി ആരോപണമുണ്ട്.
വിഷയത്തില്‍ സിപിഎം ഉള്‍പ്പടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.