ഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രി ഡിസംബര്‍ 10-ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
എത്രയും പെട്ടെന്ന് സോണിയയുടെ കൈവശമുള്ള കത്തുകളുടെ ഒറിജിനലോ ഫോ?ട്ടോ/ഡിജിറ്റല്‍ കോപ്പികളോ എത്തിക്കണ?മെന്നാണ് കത്തലെ ആവശ്യം. കഴിഞ്ഞ ?സെപ്റ്റംബറില്‍ ഇതേ ആവശ്യമുന്നയിച്ച് സോണിയ ഗാന്ധിക്കും കത്തയച്ചിരുന്നു.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കത്തുകള്‍. 1971-ല്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് ഇവ ഏല്‍പ്പിച്ചത്. 2008-ല്‍ ഇത് 51 പെട്ടികളിലാക്കി സോണിയാ ഗാന്ധിക്ക് അയച്ചു.