പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.
പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബര്‍ വിദഗ്ധരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കൊപ്പമുണ്ട്.ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടിയെന്നും അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പതിവ് പരിശോധനയാണെന്നും പോലീസ് പറഞ്ഞിരുന്നു.