കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിശദവാദം നടക്കും.
ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴിയാണ് ദിവ്യ പ്രധാനമായും കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ശരിവെക്കുന്നതാണ് കലക്ടര്‍ പൊലീസില്‍ നല്‍കിയ മൊഴിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ജാമ്യഹരജിയില്‍ പ്രോസിക്യൂഷന്‍ നിലപാടും നിര്‍ണായകമാണ്.