ഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. വയനാട്ടില്‍ നിന്നുള്ള വിജയപത്രം നേതാക്കള്‍ ഇന്നലെ പ്രിയങ്കയ്ക്ക് കൈമാറിയിരുന്നു.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും പാര്‍ലമെന്റ് മാര്‍ച്ച്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുമുണ്ടാകും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാകും.