ഡല്‍ഹി: ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്.ബാഗില്‍ ഫലസ്തീന് എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.
പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ബാഗ് ധരിച്ചുനില്ക്കുന്ന പ്രിയങ്കയുടെ ചിത്രം, കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.നേരത്തെ പലതവണ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന് നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീന് പരമ്പരാ?ഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാര്‍ത്തയായിരുന്നു.കൂടിക്കാഴ്ചയില്‍ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.