ഡല്‍ഹി: വയനാട് ദുരന്തത്തിലെ പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുള്‍പ്പടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
വയനാടിന് നീതി ലഭ്യമാക്കുക പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാര്‍ ധര്‍ണ്ണ നടത്തിയത്.
പ്രകൃതി ദുരന്തത്തില്‍ വിവേചനം പാടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.