മുംബൈ: ബോക്സ് ഓഫീസില്‍ തീയായി അല്ലു അര്‍ജ്ജുന്റെ പുഷ്പ-2 ദി റൂള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് പുഷ്പ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദിയില്‍ ജവാനെ മറികടന്ന് ആദ്യദിനത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ഓള് ടൈം പടമായി പുഷ്പ 2 മാറികഴിഞ്ഞു.
അഞ്ച് ഭാഷകളിലാണ് സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്ജുന് പ്രധാന വേഷത്തില്‍ എത്തിയ പുഷ്പ 2 ദ റൂള്‍ ഇറങ്ങിയത്. ഇതില്‍ തെലുങ്കിലാണ് കൂടിയ കളക്ഷന്‍ 95.1 കോടി. നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ വന്‍ സാന്നിധ്യമായി എന്ന തെളിവാണ് ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ് ചിത്രം ഹിന്ദിയില്‍ നിന്നും നേടിയത്. തമിഴില്‍ നിന്നും ആദ്യ ദിനം 7 കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും 5 കോടിയും, കന്നട പതിപ്പില്‍ നിന്നും 1 കോടിയും പുഷ്പ നേട്ടം ഉണ്ടാക്കി.
സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയായെത്തിയപ്പോള്‍ തീയറ്റര്‍ അടക്കിവാഴുന്ന ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.