ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ-2’ സിനിമയുടെ റിലീസ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം.ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ തേജാണ് ബോധരഹിതനായത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്.
ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലെ സന്ധ്യതിയേറ്ററില്‍ ബുധനാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. റിലീസിനോടനുബന്ധിച്ച് അല്ലുഅര്‍ജുനും സംഗീത സംവിധായകന്‍ ശ്രീപ്രസാദും തിയേറ്ററില്‍ എത്തിയിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ദുര്‍ഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശിയാണ് ജനത്തെ പിരിച്ചുവിട്ടത്.