വാഷിങ്ടണ്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.എസ്. സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആര്.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’; രാഹുല്‍ പറഞ്ഞു.