പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ മൂന്നാം റൗണ്ടില്‍ യു.ഡി.എഫ് മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടില്‍ മുന്നിട്ടുനിന്ന ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി. 1228 വോട്ടിനാണ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രാഹുല്‍ മുന്നിലുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് 12,348 വോട്ടുകള്‍, സി. കൃഷ്ണകുമാറിന് 11,120 വോട്ടുകള്‍, പി. സരിന് 7821 വോട്ടുകള്‍ എന്നിങ്ങനെയാണ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വോട്ട് നില.